250,800 ടണ്‍ ഭാരം, ടൈറ്റാനിക്കിനെക്കാള്‍ അഞ്ചിരട്ടി വലുപ്പം, ഐക്കണ്‍ ഓഫ് ദി സീസ് റെഡീീീീീ….

കന്നിയാത്രയ്ക്ക് ഒരുങ്ങുന്ന ഒരു കപ്പലുണ്ട്, ചുമ്മാ കപ്പല്‍ എന്നൊന്നും പറഞ്ഞാല്‍ പോര. ഇതൊരു പുലിക്കുട്ടിതന്ന! പേര് ഐക്കണ്‍ ഓഫ് ദി സീസ്. പേര് പൊളിച്ചല്ലേ…എന്നാല്‍ കേട്ടോ പേരു മാത്രമല്ല, സംഗതി മൊത്തത്തില്‍ പൊളിയാണ്, അത്യുഗ്രനാണ്.

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ ഐക്കണ്‍ ഓഫ് ദി സീസിന് വലുപ്പത്തില്‍ ടൈറ്റാനിക്കിനെക്കാള്‍ അഞ്ചിരട്ടിയാണ് തലയെടുപ്പ്.

1,198 അടി നീളവും 250,800 ടണ്‍ ഭാരവുമുള്ള കപ്പല്‍ രണ്ടു ബില്യണ്‍ ഡോളറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഐക്കണ്‍ ഓഫ് ദി സീസില്‍ ആകര്‍ഷകമായ 20 ഡെക്കുകളും നിരവധി റെസ്റ്റോറന്റുകളും 7,600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാറ്ററിംഗ് സേവനങ്ങളും വിശാലമായ വാട്ടര്‍ പാര്‍ക്കും ഉണ്ട്. 40ലധികം ബാറുകളും റസ്റ്റോറന്റുകളുമുണ്ട്.

55 അടി താഴ്ചയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടവും കപ്പലില്‍ റെഡിയാണ്. 1300 പേര്‍ക്ക് ഇരിക്കാവുന്ന രത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കപ്പലിലെ 2,000-ലധികം ക്രൂ അംഗങ്ങള്‍ക്ക് ഗെയിമിംഗ് റൂം, ഹെയര്‍ സലൂണ്‍ എന്നിങ്ങനെയുള്ള വിവിധ സൗകര്യങ്ങളോടെ അവരുടേതായ ഇടങ്ങളും കപ്പലില്‍ ഉണ്ടായിരിക്കും.

ഡിസംബര്‍ 23 ന് സ്പാനിഷ് തുറമുഖമായ അല്‍ജെസിറാസില്‍ നിന്ന് പുറപ്പെട്ട ക്രൂയിസ് കപ്പല്‍ ഒമ്പത് ദിവസം കൊണ്ട് അറ്റ്‌ലാന്റിക് സമുദ്രം മുറിച്ചുകടന്നു. ഈ മാസം അവസാനം ഉദ്ഘാടന യാത്രയ്ക്ക് പോകുന്നതിന് മുമ്പ് കുറച്ച് തയ്യാറെടുപ്പുകള്‍ കൂടി നടത്തേണ്ടതുള്ളതിനാല്‍ അന്തിമ മിനുക്കുപണികള്‍ക്കും പരിശോധനകള്‍ക്കുമായി ജനുവരി 2 നാണ് കരീബിയന്‍ ദ്വീപിലെത്തിയത്.

കപ്പല്‍ ചൊവ്വാഴ്ച മിയാമിയില്‍ എത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജനുവരി 27 ന് ആദ്യത്തെ വാണിജ്യ യാത്രയ്ക്കായി പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്നതിനാണ് ക്രൂയിസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

സന്ദര്‍ശകര്‍ മിയാമിയില്‍ നിന്ന് യാത്ര ആരംഭിക്കുകയും ബഹാമാസ്, മെക്‌സിക്കോ, ഹോണ്ടുറാസ് സെന്റ് ഉള്‍പ്പെടെയുള്ള തുറമുഖങ്ങളുള്ള കിഴക്കന്‍ അല്ലെങ്കില്‍ പടിഞ്ഞാറന്‍ കരീബിയന്‍ വഴിയുള്ള ഐക്കണില്‍ ഏഴ് രാത്രികള്‍ ചെലവഴിക്കുകയും ചെയ്യും. യാത്രക്കായി ഒരാള്‍ക്ക് ചിലവാകുന്നത് ഏകദേശം 1542 ഡോളറാണ് (1,28,000 രൂപ).

More Stories from this section

family-dental
witywide