മോദി അധികാരമേറ്റാൽ പാക് അധിനിവേശ കശ്മീർ ഇന്ത്യയുടേതാകും : ബിജെപി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് പുരോഗമിക്കുമ്പോൾ തീവ്ര ദേശീയത കാർഡ് ഇറക്കി ബിജെപി നേതാക്കളായ അമിത് ഷായും യോഗി ആദിത്യനാഥും.  മോദി സര്‍ക്കാരിന് അണുബോംബിനെ പേടിയില്ലെന്നും പാക് അധീന കശ്മീര്‍(പി.ഒ.കെ) ഇന്ത്യയുടെ ഭാഗമാണ്, അത് തിരിച്ചെടുക്കുക തന്നെ ചെയ്യുമെന്ന്   അമിത് ഷാ പറഞ്ഞു. ശനിയാഴ്ച ഝാന്‍സിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അമിത്ഷായുടെ പ്രസ്താവന. 

 ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതോടെ കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പാക് അധീന കശ്മീരില്‍ പ്രതിഷേധ ശബ്ദം കേള്‍ക്കുന്നു. മുമ്പ് സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം ഇവിടെയാണ് കേട്ടിരുന്നത്. എന്നാല്‍ ഇന്നത് കേള്‍ക്കുന്നത് പാക് അധീന കശ്മീരിലാണ്‌. മുമ്പ് കശ്മീരിലാണ് കല്ലേറുണ്ടായിരുന്നതെങ്കില്‍ ഇന്നത് പി.ഒ.കെയിലാണ് സംഭവിക്കുന്നത്. സെറാംപുരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ പറഞ്ഞു. 

പാകിസ്താനുമായി ഇന്ത്യ ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും സൈനിക ബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാകിസ്താന്‍ ഇന്ത്യക്കതിരേ അണുബോംബ് പ്രയോഗിക്കുമെന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിന്റെ പ്രസ്താവനയ്ക്കുള്ള  മറുപടികൂടിയാണിത്. 
 നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് ആറ് മാസത്തിനുള്ളില്‍ പാക് അധീന കശ്മീര്‍ തിരിച്ചുകൊണ്ടുവരുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു. പാകിസ്താന് പി.ഒ.കെയെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്നും ആദിത്യനാഥ് വ്യക്തമാക്കി.

 ശത്രുക്കളെ നമ്മള്‍ ആരാധിക്കില്ല. ആരെങ്കിലും നമ്മുടെ ആളുകളെ കൊലപ്പെടുത്തിയാല്‍ അതിന് അര്‍ഹമായ മറുപടി നല്‍കുമെന്നും ആദിത്യനാഥ് ചൂണ്ടിക്കാട്ടി.   മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ആദിത്യനാഥിന്റെ പ്രസ്താവന.

If Moldi is in Power POK will be Attached to India says BJ

More Stories from this section

family-dental
witywide