ചെന്നൈ: ഇളയരാജയുടെ മകളും ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.
ക്യാൻസർ രോഗത്തിന് ആയുർവേദ ചികിത്സക്കായാണ് ഭവതാരിണി ശ്രീലങ്കയിലേക്ക് പോയത്. അടുത്ത കാലത്താണ് ഭവതാരിണിക്ക് രോഗം സ്ഥിരീകരിച്ചത്. പരിശോധനയിൽ ക്യാൻസർ നാലാമത്തെ സ്റ്റേജാണെന്ന് കണ്ടെത്തിയിരുന്നു.
2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ‘കളിയൂഞ്ഞാൽ’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്.
Tags: