കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മെഗാഹിറ്റുകളിലൊന്നായി മാറിക്കഴിഞ്ഞ ‘മഞ്ഞുമ്മൽ ബോയ്സ് ‘ സിനിമയുടെ നിർമാതാക്കൾക്ക് സംഗീതജ്ഞൻ ഇളയരാജയുടെ വക്കീൽ നോട്ടീസ്. സിനിമയിൽ ‘കണ്മണി അൻപോട് ‘ഗാനം ഉൾപെടുത്തിയത് തന്റെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചത്. കമൽഹാസൻ നായകനായ ‘ഗുണ’ സിനിമയിൽ താൻ സംഗീതം നൽകിയ ഗാനം ഉപയോഗിച്ചതിലൂടെ നിർമാതാക്കൾ പകർപ്പവകാശ നിയമം ലംഘിച്ചെന്നാണ് ഇളയരാജയുടെ പരാതി.
ഒന്നുകിൽ തന്റെ അനുമതി രേഖമൂലം തേടണമെന്നുംഅല്ലെങ്കിൽ ഗാനം സിനിമയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഇളയരാജ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരിയിൽ തീയറ്ററുകളിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ ഏക്കാലത്തെയും വലിയ പണം വാരി പടങ്ങളിലൊന്നാണ്.
Ilayaraja sends legal notice to Manjummel Boys over copyright issue