ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയ് മലയാളി അസോസിയേഷൻ, 20025 – 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു. നവംബർ 22നാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. മുൻ പ്രസിഡൻ്റുമാരായ സാം ജോർജ്, ജോർജ് പണിക്കർ, സിബു മാത്യു കുളങ്ങര എന്നിവരെ തിരഞ്ഞെടുപ്പ് കമ്മിഷ്ണർമാരായി ചുമതലപ്പെടുത്തി.
ഭാരവാഹികളായി മൽസരിക്കാൻ താൽപര്യമുള്ളവർ തങ്ങളുടെ നാമനിർദേശ പത്രിക ഒക്ടോബർ 30നുള്ളിൽ സമർപ്പിക്കണം. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 11. സൂക്ഷ്മ പരിശോധനകൾ നവംബർ 9 വരെയാണ്. നവംബർ 22നു ചേരുന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ്.
കുടിശികയുള്ളവർ സ്ഥാനാർഥികളായി മൽസരിക്കാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ പത്രിക സമർപ്പിക്കും മുൻപ് കുടിശിക അടച്ചു തീർക്കണം. മൽസരാർഥികൾ തങ്ങളുടെ നാമനിർദേശ പത്രികകൾ തപാലിലോ ഇമെയിൽ മുഖേനെയോ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണറുടെ ചുമതലയുള്ള സിബു മാത്യുവിന് നൽകണം. ( sibumk@hotmail.com)
നാമനിർദേശപത്രികകളും മറ്റ് അനുബന്ധ വിവരങ്ങളും IMAയുടെ വാട്സാപ് ഗ്രൂപ്പിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 224 425 3625 ( സിബു മാത്യു കുളങ്ങര)
Illinois Malayali Association elections Nomination papers should be submitted by October 30