ഓ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും രാജ്യത്ത് കൂടുതൽ മഴ പെയ്യും, ഈ മാസം അവസാനത്തോടെ ലാനിനക്കും സാധ്യത

ന്യൂഡൽഹി: ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യാഴാഴ്ച അറിയിച്ചു. ലാനിനക്കും സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

രാജ്യത്തുടനീളം 106 ശതമാനം മഴ ലഭിക്കുമെന്നും ഐഎംഡി പ്രവചിച്ചു. ജൂൺ ആദ്യം മുതൽ ഇന്ത്യയിൽ 453.8 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ നിലയിൽ 445.8 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ജൂണിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിലും ജൂലൈയിൽ മെച്ചപ്പെട്ട മഴ ലഭിച്ചുവെന്ന് പത്രസമ്മേളനത്തിൽ ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. ഓ​ഗസ്റ്റിലും സെപ്റ്റംബറിലും രാജ്യത്തെ മിക്ക പ്രദേശങ്ങളിലും സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, വടക്കുകിഴക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്നുള്ള കിഴക്കൻ ഇന്ത്യ, ലഡാക്ക്, സൗരാഷ്ട്ര, കച്ച് എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളും മധ്യ, ഉപദ്വീപ് ഇന്ത്യയുടെ ചില ഭാഗങ്ങളും സാധാരണയിലും കുറവ് മഴയേ ലഭിക്കൂ. ഓഗസ്റ്റ് മാസത്തിൽ മധ്യ, വടക്കൻ കേരളത്തിൽ (വയനാട് ഒഴികെ) സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്.

അതേസമയം, തെക്കൻ ജില്ലകളിൽ മഴ കുറഞ്ഞേക്കും. ജൂലൈ മാസത്തിൽ, ഇന്ത്യയിൽ ശരാശരിയേക്കാൾ ഒമ്പത് ശതമാനം കൂടുതൽ മഴയാണ് ലഭിച്ചത്. മധ്യമേഖലയിൽ 33 ശതമാനം അധികമാണ് മഴ ലഭിച്ചത്.

More Stories from this section

family-dental
witywide