മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്‍ വിമര്‍ശകനുമായ അലക്‌സി നവാല്‍നി ജയിലില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു. അലക്സി നവല്‍നി, ശിക്ഷ അനുഭവിച്ചിരുന്ന യമലോ-നെനെറ്റ്സ് മേഖലയിലെ ജയില്‍വെച്ചാണ് മരണപ്പെട്ടത്.
നടക്കാന്‍ പോയ നവല്‍നിക്ക് ബോധം നഷ്ടപ്പെട്ടെന്നും തുടര്‍ന്ന് മരണപ്പെടുകയായിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
അതേസമയം, നവല്‍നിയുടെ മരണകാരണത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്ന് റഷ്യന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകളും ജയില്‍ അധികൃതര്‍ നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു.
നവല്‍നിയുടെ പ്രസ് സെക്രട്ടറി കിര യര്‍മിഷ് പറഞ്ഞു, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ടീമിനെ അറിയിച്ചിട്ടില്ല. നവല്‍നിയുടെ മരണവിവരം പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ അറിയിച്ചിട്ടുണ്ട്.