ഭഗവദ്ഗീത തൊട്ട് സത്യപ്രതിഞ്ജ ചെയ്ത് ഇന്ത്യൻ വംശജനായ ഓസ്‌ട്രേലിയൻ സെനറ്റർ വരുൺ ഘോഷ്

കാൻബറ: ഓസ്‌ട്രേലിയൻ പാർലമെൻ്റിൽ ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനായി ബാരിസ്റ്റർ വരുൺ ഘോഷ്.

ഫെഡറൽ പാർലമെൻ്റിൻ്റെ സെനറ്റിൽ ഓസ്‌ട്രേലിയൻ സ്റ്റേറ്റിനെ പ്രതിനിധീകരിക്കാൻ ലെജിസ്ലേറ്റീവ് അസംബ്ലിയും ലെജിസ്ലേറ്റീവ് കൗൺസിലും ചേർന്നാണ് പശ്ചിമ ഓസ്‌ട്രേലിയൻ സ്വദേശിയായ വരുൺ ഘോഷിനെ തിരഞ്ഞെടുത്തത്.

“താങ്കൾ ലേബർ സെനറ്റ് ടീമിന്റെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ട്,” വരുൺ ഘോഷിനെ സ്വാഗതം ചെയ്തുകൊണ്ട് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു.

“വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഞങ്ങളുടെ ഏറ്റവും പുതിയ സെനറ്ററായ വരുൺ ഘോഷിന് സ്വാഗതം. ഭഗവദ് ഗീതയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ ഓസ്‌ട്രേലിയൻ സെനറ്ററാണ് സെനറ്റർ ഘോഷ്. ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നിങ്ങൾ ഒരു കാര്യം ചെയ്യുന്ന ആദ്യ വ്യക്തിയാകുമ്പോൾ അതു ചെയ്യുന്ന അവസാന വ്യക്തി നിങ്ങളല്ല എന്ന് ഉറപ്പു വരുത്തണം. സെനറ്റർ ഘോഷ് തൻ്റെ സമൂഹത്തിനും പടിഞ്ഞാറൻ ഓസ്‌ട്രേലിയക്കാർക്കും വേണ്ടി ശക്തമായ ശബ്ദമാകുമെന്ന് എനിക്കറിയാം” മന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.