ന്യൂഡല്‍ഹി: കാനഡയിലെ ക്ഷേത്ര പരിസരത്ത് വിശ്വാസികള്‍ക്കുനേരെ ആക്രമണം. ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്ര പരിസരത്താണ് ഖലിസ്ഥാന്‍ പതാകകളുമായി എത്തിയവര്‍ വിശ്വാസികളെ ആക്രമിച്ചത്. ഹിന്ദു മഹാസഭ മന്ദിറിലാണ് ആക്രമണം നടന്നത്. വടികളുമായി എത്തിയ ഒരു സംഘം അമ്പലത്തിന് പുറത്തുവച്ച് വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
#Breaking | Warning ⚠️ violent imagery & foul language:
— Hindu American Foundation (@HinduAmerican) November 3, 2024
Pro-#Khalistan activists attack worshipers after breaching the gates of the Hindu Sabha Mandir in Brampton, Canada.
The attack transpired after Khalistanis gathered outside the temple walls to protest India.
Khalistanis… pic.twitter.com/csWn1mCC1l
ഖലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായാണ് അക്രമികള്‍ എത്തിയത്. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ആക്രമണത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ” അക്രമത്തെ അംഗീകരിക്കാനാവില്ല. എല്ലാ കനേഡിയന്‍ പൗരന്‍മാര്‍ക്കും അവരുടെ വിശ്വാസത്തെ മുറുകെപിടിക്കാനുള്ള അവകാശമുണ്ട്”ട്രൂഡോ പറഞ്ഞു. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നതായും, അക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കനേഡിയന്‍ പൊലീസ് വ്യക്തമാക്കി. ഖാലിസ്ഥാന്‍ വാദികള്‍ അതിരുകള്‍ ലംഘിച്ചിരിക്കുകയാണെന്ന് കനേഡിയന്‍ എംപി ചന്ദ്ര ആര്യ പറഞ്ഞു.