മുംബൈ: നവംബര്‍ 20ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഘടകകക്ഷികളെ ഉള്‍പ്പെടുത്തി ഇന്ത്യ സഖ്യമായി മത്സരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തി മഹാവികാസ് അഘാഡി. സഖ്യത്തിലെ പ്രധാനകക്ഷികളായ കോണ്‍ഗ്രസും ശിവസേനയും (യു.ബി.ടി.) എന്‍.സി.പി.യും (ശരദ് പവാര്‍) 85 വീതം സീറ്റുകളില്‍ മത്സരിക്കും.
പെസന്റ്‌സ് വര്‍ക്കേഴ്സ് പാര്‍ട്ടി, സി.പി.എം., സി.പി.ഐ, സമാജ്വാദി പാര്‍ട്ടി, ആംആദ്മി പാര്‍ട്ടി എന്നിവയെക്കൂടി സഖ്യത്തില്‍ ഉള്‍പ്പെടുത്താനാണ് ധാരണ. 18 സീറ്റുകള്‍ ഈ കക്ഷികള്‍ക്കായി നീക്കിവെക്കും. തിരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റുകളില്‍ 273 എണ്ണത്തിലും സമവായത്തിലെത്തിയതായി ശിവസേന (യു.ബി.ടി.) എം.പി. സഞ്ജയ് റാവുത്ത് വ്യക്തമാക്കി. അവശേഷിക്കുന്ന സീറ്റുകളില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും റാവുത്ത് അറിയിച്ചു.
273 സീറ്റുകളില്‍ സൗഹാര്‍ദപരമായിട്ടാണ് തീരുമാനത്തിലെത്തിയിരിക്കുന്നത്. മഹായുതി മുന്നണിയെ പരാജയപ്പെടുത്താന്‍ സഖ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.