യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്: ഇൻ പേഴ്സൺ വോട്ടിങ് ആരംഭിച്ചു

ചിക്കാഗോ : ഈ വർഷത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനുള്ള ഇൻ പേഴ്സൺ വോട്ടിംഗ് വെള്ളിയാഴ്ച ആരംഭിച്ചു, തിരഞ്ഞെടുപ്പ് ദിവസത്തിന് ആറാഴ്ച ഇനിയും ബാക്കി നിൽക്കെയാണ് വോട്ടിങ് ആരംഭിച്ചത്. മിനസോട്ട, സൗത്ത് ഡക്കോട്ട, വിർജീനിയ എന്നിവിടങ്ങളിലെ വോട്ടർമാർക്കാണ് വോട്ട് രേഖപ്പെടുത്താൻ അവസരം വന്നു ചേർന്നത്. ഒക്‌ടോബർ പകുതിയോടെ ഒരു ഡസനോളം സംസ്ഥാനങ്ങൾക്കു കൂടി ഇത്തരത്തിൽ നേരത്തേ വോട്ടു ചെയ്യാൻ അവസരം ഉണ്ടാകും.

ഇല്ലിനോയിയിൽ 2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിങ് അടുത്ത വ്യാഴാഴ്ച ആരംഭിക്കും. കുക്ക് കൗണ്ടിയും ചിക്കാഗോ നഗരവും ഒഴികെ, ചിക്കാഗോ ഏരിയയിലെ മിക്കവാറും എല്ലാ കൗണ്ടികളിലും നേരത്തെയുള്ള വോട്ടിങ് സൈറ്റുകൾ തുറക്കും.

വോട്ടെടുപ്പിനുള്ള നിർദേശങ്ങൾ ഇതിനകം പരസ്യപ്പെടുത്തിക്കഴിഞ്ഞു .സ്റ്റേറ്റ് ബോർഡ് ഓഫ് ഇലക്ഷൻസ് അനുസരിച്ച്, റജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാർക്കും പൊതു തിരഞ്ഞെടുപ്പിന് 40 ദിവസം മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്താം. വോട്ടർമാർക്ക് നിയുക്ത സ്ഥലങ്ങളിൽ വോട്ട് രേഖപ്പെടുത്താം.

ചിക്കാഗോ വോട്ടർമാർക്ക് 191 നോർത്ത് ക്ലാർക്കിലെ വോട്ടിംഗ് സൂപ്പർസൈറ്റും 69 വെസ്റ്റ് വാഷിംഗ്ടൺ സ്ട്രീറ്റിലുള്ള ബോർഡ് ഓഫ് ഇലക്ഷൻ ഓഫിസുകളും ഒക്ടോബർ 3-ന് രാവിലെ 9 മണിമുതൽ വോട്ട് ചെയ്യാം.

ഒക്ടോബർ 21-ന് കൂടുതൽ സൈറ്റുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ CBOE വെബ്സൈറ്റിൽ .

In-person voting begins for the US presidential election

More Stories from this section

family-dental
witywide