ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിദഗ്ധ പോലീസ് സര്‍ജന്മാരുടെ സംഘം. മരിച്ച ആലപ്പുഴ പഴവീട് സ്വദേശി ആശാ ശരത്തിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ആലപ്പുഴ ജില്ലാ കളക്ടര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്.
വിദഗ്ധ സര്‍ജന്മാര്‍ എത്തിയശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കൂ. മാത്രമല്ല, പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കും.
ആലപ്പുഴ കടപ്പുറത്തെ വനിതാ ശിശു ആശുപത്രിയിലാണ് പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ നടന്നത്. മരണത്തിന് കാരണമായത് ശസ്ത്രക്രിയയിലെ പിഴവാണെന്ന് ബന്ധുക്കള്‍ പരാതിയില്‍ ആരോപിച്ചിരുന്നു. ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധത്തിനും ഇത് കാരണമായിരുന്നു.
Tags: