ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്ന് ഇന്ത്യ. പതിറ്റാണ്ടുകളായി ഇക്കാര്യത്തിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും 1965നു ശേഷം മാറ്റമൊന്നും വന്നിട്ടില്ലെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് പറഞ്ഞു.
ഗ്ലോബൽ സൗത്തിൽനിന്നുള്ള അംഗമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം രക്ഷാസമിതിക്ക് മാത്രമല്ല, യു.എന്നിനാകെ ഗുണപ്രദമാകും. എന്നാൽ, രക്ഷാസമിതി പലപ്പോഴും മരവിച്ച അവസ്ഥയിലാണെന്നും ഇതിൽ മാറ്റം വരാൻ ഇന്ത്യയുടെ സ്ഥിരാംഗത്വം പ്രധാനമെന്നും ഹരീഷ് ചൂണ്ടിക്കാണിച്ചു.
ന്യൂയോർക്കിൽ പൊതുസഭയുടെ പ്ലീനറി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള രാഷ്ട്രീയം ഏറെ മാറ്റങ്ങൾക്ക് വിധേയമായ സാഹചര്യത്തിൽ യു.എന്നിന്റെ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Include Indian UN Security council