ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് കർണാടക ഉപമുഖ്യമന്ത്രിക്കും; ‘നോട്ടീസ് കണ്ട് ഞെട്ടി, ഈ രാജ്യത്ത് ജനാധിപത്യമില്ലേ?’ എന്നും ഡികെ

ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കോടതിയിൽ തീർപ്പാക്കിയ കേസിലാണ് ആദായ നികുതി വകുപ്പ് തനിക്ക് പുതിയ നോട്ടീസ് നൽകിയതെന്നും ഇന്നലെ രാത്രിയോടെയാണ് നോട്ടീസ് ലഭിച്ചതെന്നും ഡി കെ ശിവകുമാർ അറിയിച്ചു. നോട്ടീസ് കണ്ട് ഞെട്ടിയെന്ന് പറഞ്ഞ കർണാടക ഉപമുഖ്യമന്ത്രി, ഈ രാജ്യത്ത് ജനാധിപത്യമില്ലേ എന്നും ചോദിച്ചു.ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വിജയിക്കുമെന്ന ഭയത്തെ തുടർന്നാണ് ബി ജെ പി ഇങ്ങനെയുള്ള നടപടികൾ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷത്തെ ലക്ഷ്യം വയ്ക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഡി കെ പറഞ്ഞു. കോൺഗ്രസിനെയും ഇന്ത്യ മുന്നണിയെയും അവർ പേടിക്കുന്നു. ഇന്ത്യ മുന്നണി എൻ ഡി എയെ പരാജയപ്പെടുത്തും. ഈ ദൗർബല്യം ബിജെപി മനസിലാക്കിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്ന് അറിയാം. ഭയം സൃഷ്ടിക്കാനുള്ള ശ്രമമാണ് ബി ജെ പി സർക്കാർ ചെയ്യുന്നത്. ഈ രാജ്യത്ത് ജനാധിപത്യമുണ്ടെന്നും ഒരു നിയമമുണ്ടെന്നും അധികം വൈകാതെ ബി ജെ പിക്ക് ബോധ്യമാകുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.അതേസമയം ഏത് കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് എന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കിയിട്ടില്ല. ആദായ നികുതി വകുപ്പിന്‍റെ നോട്ടീസിൽ എന്താണ് പറയുന്നതെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

Income tax department notice to karnataka deputy CM DK Shivakumar

More Stories from this section

family-dental
witywide