ഇന്ത്യ വേണ്ട, ഇംഗ്ലണ്ട് മതി! ചെറു ബോട്ടുകളില്‍ ഇംഗ്ലണ്ടിലേക്ക് കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന

ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് അനധികൃതമായി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. 2023-ല്‍ ചെറിയ ബോട്ടുകളില്‍ അപകടകരമായ രീതിയില്‍ ഇംഗ്ലീഷ് ചാനല്‍ കടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനയാണുണ്ടായത്. നൂറുകണക്കിന് പൗണ്ട് നല്‍കി ഈ രീതിയില്‍ എത്തുന്ന ഏറ്റവും വലിയ ഒമ്പതാമത്തെ കൂട്ടമായി ഇന്ത്യക്കാര്‍ മാറി.

ഇംഗ്ലണ്ടിലേക്ക് അനധികൃതമായി ഇത്തരത്തില്‍ എത്തുന്ന ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും 18-നും 39-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 2023-ല്‍ 1,192 ഇന്ത്യക്കാര്‍ യുകെയില്‍ അനധികൃതമായി ചെറുബോട്ടുകളില്‍ എത്തിയിട്ടുണ്ട്.

2022-ല്‍ 748 ഇന്ത്യക്കാര്‍ ചെറുവള്ളങ്ങളില്‍ കടന്നപ്പോള്‍ ഇത് 60 ശതമാനം വര്‍ധനവാണ് വരുത്തിയത്. 2021-ല്‍ 67 ശതമാനം കടന്നപ്പോള്‍, 2020-ല്‍ 64 കടന്നു. 2018ലും 2019ലും ഇന്ത്യയില്‍ നിന്ന് ആരും ഇത്തരത്തില്‍ എത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥാന്‍ (5,545), ഇറാന്‍ (3,562), തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് 2023-ല്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ ലണ്ടനിലേക്ക് ചെറിയ ബോട്ടുകളില്‍ അഭയം തേടി എത്തിയത്.

More Stories from this section

family-dental
witywide