ഇംഗ്ലണ്ടിന്‍റെ ബാസ്ബാളിന് മുന്നിൽ ഇന്ത്യയുടെ ‘യശസ്സ്’, ശരവേഗത്തിൽ യുവതാരത്തിന്‍റെ സെഞ്ചുറി; ഒപ്പം കൂടി ഗില്ലും, വമ്പൻ ലീഡിലേക്ക്

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വമ്പൻ ലീഡിലേക്ക്. യുവതാരം യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ചുറിയും ശുഭ്മാന്‍ ഗില്ലിന്‍റെ അർധ സെഞ്ചുറിയുമാണ് മൂന്നാം ദിനം ഇന്ത്യയെ ഡ്രൈവിംഗ് സീറ്റിലാക്കിയത്. ഇംഗ്ലണ്ടിന്‍റെ ബാസ്ബാൾ ക്രിക്കറ്റിന് അതേ വേഗതയിൽ തിരിച്ചടി നൽകിയാണ് യശസ്വി ജയ്‌സ്വാൾ മൂന്നക്കം കുറിച്ചത്. 133 പന്തിൽ 104 റൺസ് നേടിയ ജയ്‌സ്വാൾ റിട്ടയേര്‍ഡ് ഹര്‍ട്ടായി. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 196 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിംഗിസിലെ 126 റണ്‍സിന്റെ ലീഡ് കൂടി ചേർത്താൽ 322 റൺസിന്‍റെ മൊത്തം ലീഡ് ഇന്ത്യൻ സ്കോർ ബോർഡിലുണ്ട്.

രോഹിത് ശര്‍മ (19), രജത് പടിദാര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് നഷ്ടമായത്. ശുഭ്മാന്‍ ഗില്‍ (65), കുല്‍ദീപ് യാദവ് (3) എന്നിവരാണ് മൂന്നാം ദിനം കളിയവസാനപ്പിക്കുമ്പോൾ ക്രീസിലുള്ളത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ ഇംഗ്ലണ്ട് 319ന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബെന്‍ ഡക്കറ്റ് 153 റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും അര്‍ധസെഞ്ചുറി പോലും നേടാന്‍ സാധിച്ചില്ല. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് തുണയായത്.

IND vs ENG 3rd Test Day 3 Highlights: Jaiswal scores 100, India lead by 322

More Stories from this section

family-dental
witywide