ഇനിയുണ്ടോ ഇംഗ്ലണ്ടിന്‍റെ കയ്യിൽ ആയുധം, ബാസ്ബോള്‍ വീര്യത്തിന്‍റെ മണ്ടയ്ക്കടിച്ച് ഇന്ത്യ, ചരിത്രത്തിലെ മഹാവിജയം

രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യക്ക് റെക്കോർഡ് വിജയം. ഇംഗ്ലണ്ടിനെ 434 റൺസിനാണ് ടീം ഇന്ത്യ അടിയറവ് പറയിച്ചത്. റൺസിന്റെ അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം എന്ന റെക്കോഡും സ്വന്തമാക്കിയാണ് രോഹിതും സംഘവും മടങ്ങിയത്. ജയ്സ്വാളിന്‍റെ ഇരട്ട സെഞ്ച്വറിയും ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് നാലാം ദിനം തന്നെ ഇന്ത്യൻ സംഘത്തിന് തക‍ർപ്പൻ ജയം സമ്മാനിച്ചത്. രാജ്കോട്ടിലെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2 – 1 ന് മുന്നിലെത്തി. സ്കോര്‍ ഇന്ത്യ 445, 430-4, ഇംഗ്ലണ്ട് 319, 122.

557 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 39.3 ഓവറില്‍ 122 റണ്‍സിന് എറിഞ്ഞിട്ടാണ് 434 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാര്‍ജിനും 1934 ന് ശേഷം ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ തോല്‍വിയുമാണിത്. പതിനൊന്നാമനായി ഇറങ്ങി 33 റണ്‍സെടുത്ത മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജയത്തോടെ പരമ്പരയിലെ നാലാം ടെസ്റ്റ് 23ന് റാഞ്ചിയില്‍ തുടങ്ങും.

IND vs ENG Highlights India thrashes England by 434 runs in 3rd Test

Also Read

More Stories from this section

family-dental
witywide