കൂട്ടത്തകർച്ചക്കിടെ രക്ഷകനായി ഹിറ്റ്മാൻ, രോഹിതിന് 11 -ാം ടെസ്റ്റ് സെഞ്ചുറി; ജഡേജക്ക് അർധ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റിൽ തുടക്കത്തിൽ കൂട്ടത്തകർച്ച നേരിട്ട ടീം ഇന്ത്യയുടെ രക്ഷകനായി നായകൻ രോഹിത് ശർമ്മ. ഹിറ്റ്മാന്‍റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. 157 പന്തുകളിൽ നിന്നാണ് രോഹിത് മൂന്നക്കം കടന്നത്. കരിയറിലെ 11 –ാം ടെസ്റ്റ് സെഞ്ചുറി നേടിയ രോഹിത്, രവിന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനിൽപ്പാണ് തുടക്കത്തിലെ കൂട്ടത്തകർച്ചയിൽ നിന്നും ടീം ഇന്ത്യയെ കരകയറ്റിയത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മത്സരം 55 ഓവറുകൾ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 195 എന്ന നിലയിലാണ്. സെഞ്ചുറിയുമായി രോഹിത് ശർമയും (167 പന്തില്‍ 106), രവീന്ദ്ര ജഡേജ (132 പന്തിൽ 69) യുമാണ് ക്രീസിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഇംഗ്ലണ്ട് ഞെട്ടിക്കുകയായിരുന്നു. 9 ഓവറിൽ 33 റൺസിനിടെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. യശസ്വി ജയ്സ്വാൾ (10 പന്തിൽ 10), ശുഭ്മൻ ഗിൽ (പൂജ്യം), രജത് പട്ടീദാർ (15 പന്തിൽ 5) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്.

തുടർച്ചയായി വിക്കറ്റുകൾ വീണതോടെ രക്ഷാപ്രവ‍ർത്തനത്തിനായി ജഡേജയെ നേരത്തെ ഇറക്കുകയായിരുന്നു. ഇത് ഇന്ത്യക്ക് ഗുണം ചെയ്തു. ഇംഗ്ലണ്ടിന്‍റെ പേസ് – സ്പിൻ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച രോഹിത് – ജഡേജ സഖ്യം ഇതിനകം 162 റൺസാണ് ഇതിനകം സംഭാവന ചെയ്തത്. ഇരുവരും മികച്ച രീതിയിൽ ബാറ്റ് വീശുന്നതിനാൽ കൂറ്റൻ സ്കോറിലേക്ക് ടീം എത്തുമെന്നാണ് പ്രതീക്ഷ.

IND vs ENG Live Rohit Sharma Completes His 11 th Test Century India on track big partnership with jadeja

More Stories from this section

family-dental
witywide