ബാറ്റെടുത്തവരെല്ലാം അടിയോടടി! ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് ഇന്ത്യ, രോഹിതിനും ഗില്ലിനും സെഞ്ചുറി, മൂന്ന് അർധ സെഞ്ചുറി; കൂറ്റൻ ലീഡ്

ധരംശാല: ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ വമ്പൻ ലീഡിലേക്ക്. ധരംശാലയില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 218 നെതിരെ ഇന്ത്യ രണ്ടാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 7 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 427 റൺസെന്ന ശക്തമായ നിലയിലാണ്. ഇന്ത്യയുടെ ലീഡ് നിലവിൽ 209 റൺസായിട്ടുണ്ട്. ബാറ്റെടുത്തവരെല്ലാം ഫോമിലായതോടെ ഇംഗ്ലിഷ് ബൗളർമാർ കളത്തിൽ അടികൊണ്ട് തളർന്നു.

രോഹിത് ശര്‍മ (102), ശുഭ്മാന്‍ ഗില്‍ (110), യശസ്വി ജയ്‌സ്വാൾ (57) , സര്‍ഫറാസ് ഖാന്‍ (56), മലയാളി താരം ദേവദത്ത് പടിക്കല്‍ (65) എന്നിവർ ഇംഗ്ലണ്ടിന്‍റെ ബൗളർമാരെ ഗ്രൗണ്ടിന്‍റെ നാലുപാടും പായിച്ചതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. ദ്രൂവ് ജൂറലും രവീന്ദ്ര ജഡേജയും 15 റൺസ് വീതം നേടി പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ റൺസെടുക്കാതെ അശ്വിനാണ് ക്രീസിലുള്ളത്.

നേരത്തെ അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അശ്വിന് നാല് വിക്കറ്റ് നേടി ഇംഗ്ലണ്ടിന്‍റെ പതനം വേഗത്തിലാക്കി. സാക്ക് ക്രോളി (79), ബെന്‍ ഡക്കറ്റ് (27), ഒലി പോപ്പ് (11), നൂറാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍‌സ്റ്റോ (29), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (0) എന്നിവരെ കുല്‍ദീപ് മടക്കി. ജോ റൂട്ടിനെ (26) രവീന്ദ്ര ജഡേജ പുറത്താക്കി. ഇംഗ്ലണ്ട് വാലറ്റത്ത ബെന്‍ ഫോക്‌സ് (24), ടോം ഹാര്‍ട്‌ലി (6), മാര്‍ക്ക് വുഡ് (0), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (0) എന്നിവരെ പുറത്താക്കി അശ്വിന്‍ നൂറാം ടെസ്റ്റ് അവിസ്മരണീയമാക്കുകയായിരുന്നു.

IND vs ENG: Rohit sharma Shubman Gill smashes Test hundred as India consolidate Live Score 5th Test Day 2

More Stories from this section

family-dental
witywide