ഇരട്ടിമധുരം! അഭിമാനമായി സജനയും ആശ ശോഭനയും, രണ്ടു മലയാളി താരങ്ങൾ ഇന്ത്യൻ വനിതാ ടീമിൽ

മുംബൈ: മലയാളിതാരങ്ങളായ സജന സജീവനെയും ആശ ശോഭനയെയും ഉൾപ്പെടുത്തി ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുളള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തോടെയാണ് സജനയും ആശയും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്. വയനാട് സ്വദേശിയായ സജന മുംബൈ ഇന്ത്യൻസിനായും തിരുവനന്തപുരം സ്വദേശിയായ ആശ റോയൽ ചലഞ്ചേഴ്സ് ബെംഗളരൂവിനായും മിന്നുന്ന പ്രകടനമാണ് ഇക്കുറി പുറത്തെടുത്തത്.

അതേസമയം മലയാളി താരമായ മിന്നു മണിക്ക് ഇക്കുറി ഇന്ത്യൻ ടീമിൽ ഇടംപിടിക്കാനായില്ല. ഹർമൻപ്രീത് കൗർ ടീമിന്‍റെ ക്യാപ്റ്റനായി തുടരും. സ്മൃതി മന്ദാന, ഷെഫാലി വർമ്മ, പുജ വസ്ത്രാകർ, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, ദീപ്തി ശർമ്മ, ശ്രേയങ്ക പാട്ടീൽ, രേണുക സിംഗ് തുടങ്ങിയവരും ടീമിലുണ്ട്. ബംഗ്ലാദേശ് പര്യടനത്തിൽ ഇന്ത്യ അഞ്ച് ട്വന്റി 20യാണ് കളിക്കുക.

IND-W vs BAN-W: Asha Sobhana, Sajana Sajeevan earn maiden India call-ups against Bangladesh

More Stories from this section

family-dental
witywide