
ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ , ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും രാഷ്ട്രീയ ജനതാദളും അടങ്ങുന്ന ഇന്ത്യ സഖ്യംഭൂരിപക്ഷം മറികടന്നു.
രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് ബിജെപി നേരത്തെ ലീഡ് നേടിയെങ്കിലും വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജെഎംഎം സാവധാനത്തിലും സ്ഥിരതയോടെയും തിരിച്ചടിച്ചു. സംസ്ഥാനത്തെ ആകെ 81 സീറ്റുകളിൽ 51 എണ്ണത്തിലും ഇന്ത്യ മുന്നിലാണ്. എൻഡിഎ 28 സീറ്റിൽ മുന്നിലാണ്. ജാർഖണ്ഡിൽ 2 ഘട്ടങ്ങളിലായായിരുന്നു തിരഞ്ഞെടുപ്പ് . ആദ്യഘട്ടത്തിൽ 43 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 38 സീറ്റിലും.
കഴിഞ്ഞ ഭരണകാലം ജെഎംഎമ്മിനെ സംബന്ധിച്ച സംഭവ ബഹുലമായ കാലമായിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പിടികൂടി ജയിലിൽ അടച്ചിരുന്നു. തുടർന്നു മുഖ്യമന്ത്രിയായ ചംപായ് സോറൻ പിന്നീട് ബിജെപിയിലും ചേർന്നിരുന്നു.
INDIA Alliance Leading In Jharkhand