ഇന്ദ്രപ്രസ്ഥത്തിൽ ചടുല നീക്കങ്ങൾ; ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ലക്ഷ്യമിട്ട് ഇന്ത്യ മുന്നണി

ഇന്ത്യയുടെ തലസ്ഥാനത്ത് വൻ രാഷ്ട്രീയ ചരടുവലികൾ തുടങ്ങി. ബിജെപിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ സഖ്യകളെ പാട്ടിലാക്കാൻ ഇന്ത്യ സഖ്യം ശ്രമം തുടങ്ങിക്കഴിഞ്ഞു.

ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനേയും ജെഡിയു നേതാവ് ബീഹാറിലെ നിതീഷ് കുമാറിനേയും ഇന്ത്യ പാളയത്തിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഇവരെ രാഷ്ട്രീയ ചാണക്യനായ ശരത് പവാർ ഫോണിൽ ബന്ധപ്പെട്ടു എന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. നിതീഷ് കുമാറിന് ഉപ പ്രധാനമന്ത്രി പദം ഉറപ്പു നൽകിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഒപ്പം ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നൽകാമെന്നാണ് ചന്ദ്രബാബു നായിഡുവിനുള്ള ഉറപ്പ്.

എന്നാൽ ഇരു നേതാക്കളേയും മോദിയും അമിത്ഷായും ഫോണിൽ വിളിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍, 296 സീറ്റുകളിലാണ് എന്‍.ഡി.എ. മുന്നേറുന്നത്. 228 സീറ്റുകളില്‍ ഇന്ത്യസഖ്യവും 19 മണ്ഡലങ്ങളില്‍ മറ്റുള്ളവർ.

India alliance try to win TDP And JDU

More Stories from this section

family-dental
witywide