‘പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു’; കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

കാനഡയിലെ പ്രാദേശിക രാഷ്ട്രീയത്തിലിടപെടാൻ ഇന്ത്യയും ചൈനയും ശ്രമിക്കുന്നതായി കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്). പ്രവാസ സമൂഹങ്ങളെ സ്വാധീനിച്ചും പണം നല്‍കിയും തെറ്റായ വിവരങ്ങള്‍ കൈമാറിയും തങ്ങള്‍ക്ക് അനുകൂലമായ വ്യക്തികളെ പാർലമെന്റിലേക്ക് എത്തിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം.

നേതൃത്വത്തിലും നോമിനേഷനിലും ഉള്‍പ്പെടെ ഇടപെട്ട് ഇന്ത്യൻ സർക്കാർ അവരുടെ അനുകൂലികളെ പിന്തുണച്ച് പാർലമെന്റില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇന്ത്യ തങ്ങളുടെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നവരെ തിരഞ്ഞെടുക്കാൻ അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അതിനായി കനേഡിയൻ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയുള്ള ശ്രമങ്ങളും നടത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

തങ്ങളുടെ പ്രചാരണങ്ങള്‍ക്ക് അനധികൃതമായി പണം ലഭിച്ചതായി സ്ഥാനാർഥികള്‍ക്കുപോലും അറിവില്ലാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈനയ്ക്ക് മുകളിലും സമാന ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍, ആരോപണങ്ങള്‍ തെളിയിക്കുന്നതിനായി കനേഡിയൻ സർക്കാർ വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്ന് ഇന്ത്യൻ ഹൈ കമ്മിഷണർ സഞ്ജയ് കുമാർ വർമ ആവശ്യപ്പെട്ടു. ഖലിസ്ഥാൻ നേതാവ് നിജ്ജറിൻ്റെ കൊലപാതകവുമായ ബന്ധപ്പെട്ട ട്രൂഡോയുടെ ആരോപണങ്ങളിലും വ്യക്തമായ തെളിവുകള്‍ പുറത്തുവിടാൻ കാനഡയ്ക്ക് സാധിച്ചിരുന്നില്ലെന്നും വർമ ചൂണ്ടിക്കാണിച്ചു.

ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ, റഷ്യ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങള്‍ക്കുമെതിരെ ആരോപണങ്ങളുണ്ട്.

India and China Intervene in Regional Politics Reports Canadian Intelligence

More Stories from this section

family-dental
witywide