ലഡാക്കിൽ മഞ്ഞുരുകി: ഇന്ത്യ- ചൈന സൈനികർ ദീപാവലി മധുരം കൈമാറും, സേനാ പിന്മാറ്റം പൂർത്തിയായി

ന്യൂഡല്‍ഹി: ലഡാക്കിലെ ദെംചോക്ക്, ഡെപ്‌സാങ് മേഖലകളിൽനിന്നുള്ള സൈനികപിന്മാറ്റം പൂർത്തിയായതായി സൈനികവൃത്തങ്ങൾ. ഇന്ത്യ- ചൈന സൈനീകർ ദീപാവലി ദിനത്തിൽ പരസ്പരം മധുരപലഹാരങ്ങൾ കൈമാറുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയച്ചു. ഗൽവാൻ സംഘർഷത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സൈനിക ബന്ധം വഷളായത്.

യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ദെംചോക്ക്, ഡെപ്‌സാങ് സമതലങ്ങളിൽ നിന്നും ഒക്ടോബർ 25 മുതൽ ഇരുരാജ്യങ്ങളും ഘട്ടം ഘട്ടമായാണ് സൈനിക സന്നാഹങ്ങൾ പിൻവലിക്കാൻ ആരംഭിച്ചത്. ഇരുപക്ഷങ്ങളും സൈനിക പിന്മാറ്റത്തിന് സമ്മതിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിരുന്നു.

സൈനികരുടെ താത്കാലിക ഷെഡുകളും ടെന്റുകളും ഉൾപ്പെടെ നീക്കം ചെയ്തതിന്റെ ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവന്നു. സൈനികപിന്മാറ്റം പൂർത്തിയായതോടെ ഇൗ സ്ഥലങ്ങളിൽ ഇരു രാജ്യങ്ങളുടെയും സായുധ സൈനികർ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള തീയതികളിൽ പട്രോളിങ് നടത്തും.ഇരു രാജ്യങ്ങളുടെയും, യഥാർഥ നിയന്ത്രണരേഖയ്ക്കു ചുറ്റുമുള്ള സൈനിക പോയിന്റുകൾ 2020 ഏപ്രിലിന് മുൻപുള്ള നിലയിലേക്ക് മാറ്റാനാണ് ധാരണ.

India – China Troop disengagement completed from Ladakh

More Stories from this section

family-dental
witywide