ന്യൂഡൽഹി: മോസ്കോയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. ഭീകരാക്രമണത്തെ നീചം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. റഷ്യൻ സർക്കാരിനൊപ്പമാണ് രാജ്യമെന്നും ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സംഗീതനിശയ്ക്കിടെയായിരുന്നു അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടായത്. മരണസംഖ്യ 60 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
തോക്കുകളുമായെത്തിയ അഞ്ച് ഭീകരർ ആണ് ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. പിന്നാലെ രണ്ട് തവണ ഭീകരർ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക സ്റ്റേറ്റ് രംഗത്ത് വന്നു.