റോം: ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം സന്ദർശിക്കുന്നതിന് തൊട്ടുമുമ്പ് ഇറ്റലിയിൽ ഖലിസ്ഥാൻ വിഘടനവാദികൾ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത സംഭവത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. വിഷയം ഇറ്റലി സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) ബുധനാഴ്ച അറിയിച്ചു.
“ഞങ്ങൾ റിപ്പോർട്ടുകൾ കാണുകയും അത് ഇറ്റാലിയൻ അധികാരികളുമായി ചർച്ച ചെയ്യുകയും ചെയ്തു. അനുയോജ്യമായ ഒരു തിരുത്തൽ ഇതിനകം നടത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു,” വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
നരേന്ദ്ര മോദി വ്യാഴാഴ്ച അനാഛാദനം ചെയ്യാനിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമയാണ് ഖലിസ്ഥാന്‍ വാദികള്‍ തകര്‍ത്തത്. പ്രതിമയിൽ വിവാദ മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറുമായി ബന്ധപ്പെട്ട വാചകങ്ങളാണ് പ്രതിമയില്‍ എഴുതിയിട്ടുള്ളത്.
ഇറ്റലിയില്‍ നടക്കാനിരിക്കുന്ന ജി ഏഴ് ഉച്ചകോടിയില്‍ പങ്കടുക്കാനായി പ്രധാനമന്ത്രി നാളെ പുറപ്പെടും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിയെ മറ്റന്നാള്‍ മോദി അഭിസംബോധന ചെയ്യും. ജി ഏഴ് നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. മൂന്നാമത് പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ്. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ജി ഏഴ് ഉച്ചകോടി.