ഉറപ്പിച്ച് ഇന്ത്യ, വികാസ് യാദവിനെ കൈമാറില്ല, കാരണം അമേരിക്ക പറഞ്ഞ അതേ ‘നിയമ തടസം’! ഡേവിഡ് ഹെഡ്ലിയെ കൈമാറണം എന്ന ആവശ്യം കടുപ്പിക്കും

ദില്ലി: ഖാലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ അമേരിക്ക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ആരോപണ വിധേയൻ വികാസ് യാദവിനെ അമേരിക്കയ്ക്ക് കൈമാറില്ലെന്ന് ഇന്ത്യ തീരുമാനിച്ചതായി റിപ്പോർട്ട്. വികാസ് യാദവിനെതിരെ ഇന്ത്യയിൽ കേസുള്ളതിനാൽ നിയമതടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി മറുപടി നൽകാനാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് വിവരം. മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്ലിയെ കൈമാറണം എന്ന ആവശ്യം അമേരിക്കയോട് വീണ്ടും ഉന്നയിക്കാനും വിദേശകാര്യമന്ത്രാലയം തീരുമാനിച്ചതായാണ് സൂചനയുണ്ട്.

വിശദവിവരങ്ങൾ ഇങ്ങനെ

രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഉദ്യോഗസ്ഥൻ വികാസ് യാദവിനെതിരെ എല്ലാ തെളിവുമുണ്ടെന്നും കൈമാറണമെന്നുമാണ് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നത്. ഈ കേസ് പുറത്തു വന്ന ശേഷം വികാസ് യാദവിനെതിരെ ദില്ലിയിൽ പണാപഹരണത്തിനും തട്ടിക്കൊണ്ടു പോകലിനും ദില്ലി പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്‍റെ അന്വേഷണവും വിചാരണയും പൂർത്തിയാക്കാതെ വികാസ് യാദവിനെ വിട്ടു കൊടുക്കാൻ നിയമതടസ്സമുണ്ടെന്ന് ഇന്ത്യ അമേരിക്കയെ അറിയിക്കും. മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ ഡേവിഡ് ഹെഡ്ലി എന്നറിയപ്പെടുന്ന ദാവൂദ് ജിലാനിയെ കൈമാറാനുള്ള ഇന്ത്യൻ അഭ്യർത്ഥൻ ഇതുവരെ അമേരിക്ക അംഗീകരിച്ചിട്ടില്ല. കേസില മറ്റൊരു പ്രതി തഹാവൂർ റാണെയേയും നിയമതടസ്സം ചൂണ്ടിക്കാട്ടിയാണ് അമേരിക്ക കൈമാറാത്തത്. ഈ സാഹചര്യത്തിൽ വികാസ് യാദവിനെ കൈാറേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

More Stories from this section

family-dental
witywide