ദില്ലി: ഡിജിറ്റൽ ഇടപാടിൽ ഇന്ത്യയുടെ നേട്ടം അമ്പരപ്പിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ പ്രതിമാസം 120 കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു വർഷത്തിൽ 40 കോടി രൂപയുടെ ഇടപാടുകൾ മാത്രമാണ് നടത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ഇന്ത്യയുടെ വളർച്ച അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
യുപിഐയുടെ വരവോടെ, ഇന്ത്യയുടെ പ്രതിമാസ ഇടപാട് 120 കോടി രൂപയിലെത്തി, യുഎസിൻ്റെ വാർഷിക ഇടപാടിനെ മറികടക്കുന്നതാണ് നമ്മുടെ മാസത്തെ കണക്കെന്നും മന്ത്രി പറഞ്ഞു. 100 കോടി ജനങ്ങളെ ഉൾപ്പെടുത്തിയുള്ള തടസ്സങ്ങളില്ലാത്ത വോട്ടിംഗ് പ്രക്രിയ ലോകത്തിന് അത്ഭുതമാണെന്നും ഇന്ത്യയിലെ ജനാധിപത്യത്തെ ചില രാജ്യങ്ങൾ സംശയത്തോടെ വീക്ഷിക്കുന്നത് കാര്യങ്ങൾ അറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ജയശങ്കർ ഊന്നിപ്പറഞ്ഞു. 2008 ലെ മുംബൈ ആക്രമണത്തിന് ശേഷമുള്ള നയത്തിൽ നിർണായകമായ മാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അഭിനന്ദിച്ചു.
India does these transactions three times more in one month than US in a year