തീവ്രവാദികളെ അവരുടെ തട്ടകത്തില്‍ കയറി ഇന്ത്യന്‍ സേന കൊല്ലുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യസുരക്ഷയാണ് പ്രധാനമെന്നും മോദി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ചയായേക്കാവുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ദേശീയ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ സേന സ്വതന്ത്രമായ നീക്കങ്ങളാണ് നടത്തുന്നത്. തീവ്രവാദികളുടെ അവരുടെ വീടുകള്‍ക്കുള്ളില്‍ കയറിയാണ് ഇന്ത്യന്‍ സേന കൊല്ലുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

തീവ്രവാദത്തിനെതിരായ ശക്തമായ നിലപാടാണ് മോദി സര്‍ക്കാരിന്റേതെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരെന്നോ, ബിജെപി സര്‍ക്കാരെന്നോ അല്ല ഇപ്പോള്‍ നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പറയുന്നത്. പകരം മോദി സര്‍ക്കാര്‍ എന്നാണ്. മോദി എന്ന ബ്രാന്റ് സ്വയം നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടുകയാണ് ഈ തെരഞ്ഞെടുപ്പില്‍.

India force are now killing terrorists on their home says PM Modi

More Stories from this section

family-dental
witywide