പുടിൻ-മോദി ചർച്ച എഫ്ക്ട്! സുഖോയ് യുദ്ധവിമാനങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ; കൈപിടിക്കും റഷ്യ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിനു പിന്നാലെ പ്രതിരോധ രംഗത്ത് ഇന്ത്യക്ക്‌ നേട്ടം. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ കരുത്തായ സുഖോയ് യുദ്ധ വിമാനങ്ങൾ കയറ്റുമതിയിലേക്ക്. ബ്രഹ്മോസ് മിസൈല്‍ യൂണിറ്റുകളുടെ കയറ്റുമതിയ്‌ക്ക് പിന്നാലെയാണ് സുഖോയ് യുദ്ധവിമാനങ്ങളും കയറ്റി അയക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതെന്നാണ് വിവരം. വ്യോമസേനയുടെ കയ്യിലുള്ള യുദ്ധവിമാനങ്ങളിൽ ഏറ്റവും മികച്ചതാണ് സുഖോയ് എസ്​യു – 30 എംകെഐ. ഇന്ത്യയിൽ സുഖോയ് എസ്​യു – 30 എംകെഐയുടെ ഉത്പാദനം പുനരാരംഭിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് തീരുമാനം. ഇന്ത്യൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും,റഷ്യൻ സുഖോയിസും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യയുടെ ഉൽപ്പാദന ശ്രമത്തെ പിന്തുണയ്‌ക്കാനാണ് റഷ്യയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശന വേളയിലാണ് കയറ്റുമതി ഉൽപാദനത്തിന് ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കാമെന്ന് ധാരണയായത് .നാസിക്കിലെ എയർക്രാഫ്റ്റ് ഓവർഹോൾ ഡിവിഷൻ IAF-ന്റെ ഇൻവെൻ്ററിയിലുള്ള മിഗ് സീരീസ് യുദ്ധവിമാനങ്ങളുടെയും Su-30MKI-കളുടെയും അറ്റകുറ്റപ്പണികളും പുനരുദ്ധാരണവും തുടരും.അതിശക്തമായ ബ്രഹ്മോസ് വഹിക്കാൻ ശേഷിയുള്ള ഒരേയൊരു ഐഎഎഫ് യുദ്ധവിമാനമാണിത്.

റഷ്യയിൽ നിന്ന് ബാച്ചുകളിലായി 272 Su-30 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ കരാറിൽ ഒപ്പ് വച്ചിരുന്നു . അതിൽ 222 എണ്ണം 2004 മുതൽ ട്രാൻസ്ഫർ ഓഫ് ടെക്നോളജി (ToT) പ്രകാരം എച്ച്എഎൽ അതിന്റെ നാസിക് പ്ലാൻ്റിൽ അസംബിൾ ചെയ്തു.272 യുദ്ധവിമാനങ്ങളിൽ 40 എണ്ണവും സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിനെ വഹിക്കാൻ പറ്റും വിധം പരിഷ്‌ക്കരിക്കുന്നുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിലായിരിക്കും സുഖോയ് എസ്​യു – 30എംകെഐ വിമാനങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുക.

More Stories from this section

family-dental
witywide