ഇന്ത്യ ലോകത്തിന് നല്‍കിയത് ‘ബുദ്ധനെ’യാണ്, ‘യുദ്ധ’മല്ല: സമാധാന സന്ദേശവുമായി മോദി ഓസ്ട്രിയയില്‍

ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിന് നല്‍കിയത് ‘ബുദ്ധനെ’യാണ്, ‘യുദ്ധം’ അല്ലെന്നും, അത് എല്ലായ്‌പ്പോഴും സമാധാനവും സമൃദ്ധിയും നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ 21-ാം നൂറ്റാണ്ടില്‍ രാജ്യം അതിന്റെ പങ്ക് ശക്തിപ്പെടുത്താന്‍ പോകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രിയയില്‍ എത്തിയ അദ്ദേഹം വിയന്നയിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.

ഇന്ദിരാഗാന്ധിക്കു ശേഷം 41 വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ക്കുന്നത് എന്ന പ്രത്യേകതയും മോദിയുടെ ഈ യാത്രയ്ക്കുണ്ട്.

ഇന്ത്യ ഏറ്റവും മികച്ചതും തിളക്കമുള്ളതുമാകാനും ഏറ്റവും വലിയ നേട്ടങ്ങള്‍ കൈവരിക്കാനും ഏറ്റവും ഉയര്‍ന്ന നാഴികക്കല്ലുകളില്‍ എത്തിച്ചേരാനുമാണ് ശ്രമിക്കുന്നതെന്നും വിയന്നയില്‍ മോദി പറഞ്ഞു.

ആയിരക്കണക്കിന് വര്‍ഷങ്ങളായി, ഞങ്ങള്‍ ഞങ്ങളുടെ അറിവും വൈദഗ്ധ്യവും പങ്കിടുന്നു. ഞങ്ങള്‍ ‘യുദ്ധ’മല്ല, ലോകത്തിന് ‘ബുദ്ധനെ’യാണ് നല്‍കിയതെന്നും മോദി പ്രസംഗിച്ചു. ഇന്ത്യ എല്ലായ്‌പ്പോഴും സമാധാനവും സമൃദ്ധിയും നല്‍കി, അതിനാല്‍ ഇന്ത്യ അതിനെ ശക്തിപ്പെടുത്താന്‍ പോകുന്നു. റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം വിയന്നയിലെത്തിയ മോദിയുടെ വാക്കുകള്‍ ഉക്രെയ്ന്‍ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തിലൂന്നിയായിരുന്നു എത്തിയത്.

More Stories from this section

family-dental
witywide