അസഭ്യവും അശ്ളീലവും പ്രചരിപ്പിക്കുന്ന സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വിലങ്ങിട്ട് ഇന്ത്യ; 18 ഒടിടി പ്ളാറ്റ്ഫോമുകളും 19 വെബ്സൈറ്റുകളും കേന്ദ്രം നിരോധിച്ചു

ന്യൂഡല്‍ഹി: അശ്ളീല, അസഭ്യ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന സാമൂഹ്യ മാധ്യമ പോര്‍ട്ടളുകള്‍ക്കെതിരെ ശക്തമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.  18 ഒ.ടി.ടി പ്ളാറ്റ്ഫോമുകളും 19 വെബ് സൈറ്റുകളും 10 ആപ്പുകളും (ഇതില്‍ 7 എണ്ണം ഗൂഗിള്‍ പ്ളെ സ്റ്റോറിലും 3 എണ്ണം ആപ്പ് സ്റ്റോറിലും ഉള്ളത്) ഇതുകൂടാതെ 57 സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും നിരോധിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റേതാണ് നടപടി.

ഡ്രീം ഫിലിംസ്, മൂഡ് എക്സ്, നിയോണ്‍ എക്സ് വിഐപി, ഹോട്ട്ഷോട്ട് വിഐപി തുടങ്ങിയ ഒ.ടി.ടി പ്ളാറ്റ്ഫോമുകളാണ് നിരോധിച്ചത്. ഈ പ്ളാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ ഐ.ടി നിയമത്തിലെ 67, 67എ വകുപ്പുകളുടെ ലംഘനമാണെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കുന്നു. നിരോധിച്ച ഒ.ടി.ടി പ്ളാറ്റ്ഫോമുകളില്‍ ഒന്നില്‍ നിന്ന് ഒരു കോടിയിലധികം പേരാണ് വീഡിയോ ‍ഡൗണ്‍ ലോഡ് ചെയ്തിരിക്കുന്നത്. 50 ലക്ഷവും 32 ലക്ഷവും വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത പ്ളാറ്റ്ഫോമുകളും ഉണ്ട്. 

അസഭ്യവും അശ്ളീവും പ്രചരിപ്പിക്കുന്ന സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിച്ച സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. 

India Government banned 18 OTT Platforms 19 Websites and 57 social media accounts

More Stories from this section

family-dental
witywide