‘ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണ്, പങ്കാളിത്തം വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു’: പെന്റഗണ്‍

വാഷിംഗ്ടണ്‍: ഇന്ത്യ ഒരു ‘തന്ത്രപരമായ’ സഖ്യകക്ഷിയാണെന്നും ഇന്ത്യയുമായുള്ള ആ പങ്കാളിത്തം വികസിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി അമേരിക്ക ഉറ്റുനോക്കുന്നുവെന്നും പെന്റഗണ്‍. പ്രസ് സെക്രട്ടറി പാറ്റ് റൈഡറാണ് ഇക്കാര്യം പറഞ്ഞത്.

”ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണ്, ആ പങ്കാളിത്തം വികസിപ്പിക്കുന്നത് തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചൊവ്വാഴ്ച വാഷിംഗ്ടണില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പെന്റഗണ്‍ പ്രസ് സെക്രട്ടറി പാറ്റ് റൈഡറിന്റെ അഭിപ്രായം എത്തിയത്.

അതേസമയം യുക്രെയ്ന്‍-റഷ്യ യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഇപ്പോള്‍, അവരുടെ രാജ്യം സംരക്ഷിക്കുന്നതിനും അവരുടെ പരമാധികാരം സംരക്ഷിക്കുന്നതിനും പ്രദേശം തിരിച്ചുപിടിക്കുന്നതിനും അവര്‍ക്ക് ആവശ്യമുള്ളത് യുക്രെയിന് നല്‍കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നായിരുന്നു പ്രതികരണം.

More Stories from this section

family-dental
witywide