‘സാമ്പത്തിക വളർച്ചയുടെ ഹൈപ്പിൽ ഇന്ത്യക്കാർ വിശ്വസിക്കുന്നത് ​ഗുരുതര തെറ്റ്’; പ്രത്യാഘാതമുണ്ടാകുമെന്ന് രഘുറാം രാജൻ

ദില്ലി: ശക്തമായ സാമ്പത്തിക വളർച്ചയെ ചുറ്റിപ്പറ്റിയുള്ള ഹൈപ്പിൽ ഇന്ത്യക്കാർ വിശ്വസിക്കുന്നത് വലിയ തെറ്റാണെന്ന് റിസർവ് ബാങ്ക് മുൻ ​ഗവർണർ രഘുറാം രാജൻ. ഇങ്ങനെ വിശ്വസിക്കന്നത് രാജ്യത്തിൻ്റെ സാധ്യതകൾ നിറവേറ്റുന്നതിന് ഘടനാപരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ഒരു പുതിയ സർക്കാർ നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളി തൊഴിലാളികളുടെ വിദ്യാഭ്യാസവും നൈപുണ്യവും മെച്ചപ്പെടുത്തുക എന്നതായിരിക്കും. അത് പരിഹരിക്കാതെ, 1.4 ബില്യൺ ജനസംഖ്യയുടെ പകുതിയിലധികം പേരും 30 വയസ്സിന് താഴെയുള്ള ഒരു രാജ്യത്ത് യുവജനസംഖ്യയുടെ നേട്ടങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യ പാടുപെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഹൈപ്പ് യഥാർഥമാണെന്ന് ഉറപ്പാക്കാൻ ഇനിയും നിരവധി വർഷത്തെ കഠിനാധ്വാനം ചെയ്യാനുണ്ട്. നിങ്ങൾ ഹൈപ്പിൽ വിശ്വസിക്കുന്നത് രാഷ്ട്രീയക്കാർ ആഗ്രഹിക്കുന്ന ഒന്നാണ്. കാരണം രാഷ്ട്രീയക്കാർ അവരുടെ കർത്തവ്യം നിറവേറ്റിയെന്ന് വിശ്വസിക്കുമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യ ആ വിശ്വാസത്തിന് വഴങ്ങുന്നത് ഗുരുതരമായ പ്രത്യാഘാതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

India making mistake believing ‘hype’ about growth, says ex RBI Governor Raghuram Rajan