വിവാദങ്ങളിൽ സമയം തെളിഞ്ഞത് ലക്ഷദ്വീപിനും ട്രാവൽ ആപ്പുകൾക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവും പിന്നാലെയുണ്ടായ മാലദ്വീപ്-ഇന്ത്യ പോരിലും സമയം തെളിഞ്ഞത് ലക്ഷദ്വീപിനെന്ന് റിപ്പോർട്ട്. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ 3,400 ശതമാനം വര്‍ധനവാണ് ലക്ഷദ്വീപ് സര്‍ച്ചില്‍ വന്നിരിക്കുന്നതെന്ന് ട്രാവല്‍ ആപ്പായ മേക് മൈ ട്രിപ്പ് വ്യക്തമാക്കി. ഇന്ത്യയിലെ ബീച്ചുകളും ദ്വീപുകളും എക്‌സ്‌പ്ലോര്‍ ചെയ്യാനായി ‘ബീച്ചസ് ഓഫ് ഇന്ത്യ’ എന്ന പേരില്‍ പുതിയ ക്യാമ്പയിനും അവർ തുടങ്ങി.

അതേസമയം, മാലദ്വീപിലേക്ക് ബുക്ക് ചെയ്ത യാത്രകള്‍ റദ്ദാക്കിയ ട്രാവല്‍ ഏജന്‍സിയായ ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റെ ഓഹരികള്‍ക്ക് വന്‍ കുതിപ്പ് രേഖപ്പെടുത്തി. വിപണിയില്‍ ഏജന്‍സിയുടെ ഓഹരികളുടെ മൂല്യം ആറു ശതമാനം വരെ ഉയര്‍ന്നു. തിങ്കളാഴ്ച ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഓഹരികള്‍ 5.96 ശതമാനം ഉയര്‍ന്ന് സെന്‍സെക്‌സില്‍ 43.90 രൂപയിലെത്തി.

മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെതന്നെ, ലക്ഷദ്വീപ് ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെ, മാലദ്വീപ് മന്ത്രിമാരുടേയും നേതാക്കളുയേടും ഭാഗത്തുനിന്ന് മോദിക്ക് എതിരെ അധിക്ഷേപ പരാമര്‍ശമുണ്ടായി. തുടര്‍ന്ന്, ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് കായിക, സിനിമാ താരങ്ങള്‍ രംഗത്തുവന്നിരുന്നു. തുടർന്ന് ഇന്ത്യ മാലദ്വീപ് അംബാസഡറെ വിളിച്ചു വരുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ മാലദ്വീപിനെ ബോയ്കോട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന ക്യാംപയ്ൻ ശക്തമാണ്.

India-Maldives row is lottery for Lakshadweep and Travel Apps

More Stories from this section

family-dental
witywide