ഇൻഫോസിസ് അധികമായി 32000 കോടി നൽകേണ്ടി വന്നേക്കില്ല, കേന്ദ്രം വിട്ടുവീഴ്ച ചെയ്യുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഐടി കമ്പനിയായ ഇൻഫോസിസ് 32000 കോടി രൂപ അധിക നികുതി നൽകണമെന്ന ആവശ്യത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയേക്കുമെന്ന് സൂചന. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2017 മുതലുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) ഇൻഫോസിസിന്റെ വിദേശ ഓഫീസുകൾ അധികമായി 32000 കോടി രൂപ നൽകണമെന്നും അധികൃതർ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രാജ്യത്തെ നികുതി അന്വേഷണ വിഭാഗം ഇൻഫോസിസിന് നോട്ടീസ് അയച്ചു.

നോട്ടീസിന് പിന്നാലെ കോർപ്പറേറ്റുകളിൽ നിന്ന് വിമർശനമുയർന്നു. തുടർന്ന് സേവന കയറ്റുമതിക്ക് നികുതി ചുമത്തരുത് എന്ന ഇന്ത്യയുടെ വിശാലമായ നികുതി തത്വത്തിന് എതിരാണ് നോട്ടീസെന്നാണ് കേന്ദ്രം ഇപ്പോൾ പറയുന്നത്.

ഇൻഫോസിസിൽ നിന്ന് നികുതി ഈടാക്കിയാൽ ഇത്തിഹാദ്, ബ്രിട്ടീഷ് എയർവേയ്‌സ് എന്നിവയുൾപ്പെടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന 10 വിദേശ വിമാനക്കമ്പനികളിൽ നിന്നായി നികുതിയിനത്തിൽ 100 കോടി ഡോളർ നൽകണമെന്നാവശ്യപ്പെട്ട് സമീപിക്കേണ്ടിവരുമെന്നും റിപ്പോർട്ടിൽ അറിയിച്ചു. ജിഎസ്ടി കൗൺസിൽ സെപ്റ്റംബർ 9 ന് ഇക്കാര്യത്തിൽ ഔപചാരിക തീരുമാനം കൈക്കൊള്ളും.

India open to resolving over Rs 32,000 crore tax dispute with Infosys

More Stories from this section

family-dental
witywide