ലോകത്ത് ബീഫ് കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ, മൂന്നാം സ്ഥാനം അമേരിക്കക്ക്

യുഎസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗോലതലത്തിൽ ബീഫ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. 2023ല്‍ മാത്രം 14 ദശലക്ഷം ടണ്‍ ബീഫാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2017ല്‍ ബീഫ് കയറ്റുമതിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. ബീഫ് കയറ്റുമതിയില്‍ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്ക് തൊട്ടു പിന്നില്‍ അമേരിക്കയും ഓസ്‌ട്രേലിയയുമുണ്ട്.

ബ്രസീലിലെ പ്രധാന മാംസ ഉത്പാദകരായ ജെബിഎസ്, മിനര്‍വ, മാര്‍ഫ്രിഗ് എന്നീ കമ്പനികള്‍ വനനശീകരണം നടത്തി കൈവശപ്പെടുത്തിയ ഭൂമിയിലാണ് പോത്തുകളെ വളര്‍ത്തുന്നതെന്ന് പരിസ്ഥിതി മനുഷ്യാവകാശ സംഘടനയായ ഗ്ലോബല്‍ വിറ്റ്നസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ബ്രസീല്‍ മാത്രമല്ല അമേരിക്കയും ഓസ്‌ട്രേലിയയുമൊക്കെ ഇത്തരത്തില്‍ അനധികൃതമായാണ് കന്നുകാലികളെ വളര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

യൂറോപ്യന്‍ യൂണിയനിലെ പുതിയ നിയമമനുസരിച്ച് വനനശീകരണം നടത്തിയ ഭൂമിയില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ വില്‍ക്കുന്നതിന് വിലക്കുണ്ട്. നിയമം ലംഘിച്ചാല്‍ കനകത്ത പിഴ ഈടാക്കുകയും ചെയ്യും. യൂറോപ്യന്‍ യൂണിയന്‍ നിയമം കടുപ്പിക്കുകയാണെങ്കില്‍ ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കയറ്റുമതി വിലക്ക് വരാന്‍ സാധ്യതയുണ്ട്. എന്നാൽ ഇന്ത്യയില്‍ അങ്ങനെയൊരു നിയമം നിലവിൽ ഉള്ളതായി റിപ്പോർട്ടിൽ പറയുന്നില്ല.

More Stories from this section

family-dental
witywide