‘2030ന് മുമ്പ് അത് സാധ്യമാകും’; റഷ്യയുമായി വ്യാപാര ബന്ധം 100 ബില്ല്യൺ ആക്കുമെന്ന് ജയ്ശങ്കർ

ന്യൂ‍ഡൽഹി: റഷ്യയുമായി 100 ബില്യണ്‍ ഡോളറിന്റെ വ്യാപാര ബന്ധമാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. വ്യാപാര-വിനിമയത്തിൽ ഇരുപക്ഷത്തും പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന ഇന്ത്യ-റഷ്യ ഇൻ്റർഗവണ്‍മെൻ്റല്‍ കമ്മീഷന്റെ 25-ാമത് യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു ജയ്ശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവും വ്യാപാര സാങ്കേതിക സഹകരണം സംബന്ധിച്ച ചർച്ചകള്‍ നടത്തി. 2022 മുതല്‍ റഷ്യൻ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി കാരണം റഷ്യയുമായി ഇന്ത്യക്ക് ഏകദേശം 57 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മി ഉണ്ടായിട്ടുണ്ട്.

ഉഭയകക്ഷി വ്യാപാരത്തില്‍ നിലവില്‍ 66 ബില്യണ്‍ ഡോളറിന്റെ വളർച്ചയുണ്ടായിട്ടുണ്ടെങ്കിലും വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്താൻ നിലവിലെ പരിമിതികള്‍ പരിഹരിക്കുകയും കൂടുതല്‍ സുഗമമായ ശ്രമങ്ങള്‍ നടത്തുകയും വേണമെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കാർഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനു പുറമേ, വ്യാവസായിക ഉപകരണങ്ങള്‍, ഘടകങ്ങള്‍, ഫാർമസ്യൂട്ടിക്കല്‍ മരുന്നുകള്‍ എന്നിവയും റഷ്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide