ന്യൂഡല്‍ഹി : അഫ്ഗാനിസ്താനിലെ ബഡക്ഷാൻ പ്രവിശ്യയിലെ ടോപ്ഖാനാ മലനിരകളിൽ മൊറോക്കൻ വിമാനം തകര്‍ന്നു വീണു. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നു എന്നോ അപകട കാരണം എന്താണ് എന്നോ അറിവായിട്ടില്ല. മോസ്‌കോയിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം തകര്‍ന്നതെന്ന് പറയപ്പെടുന്നു. അഫ്ഗാൻ അതിർത്തിക്കുള്ളിൽ വച്ച് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി എന്ന് റഷ്യൻ വ്യോമയാന അധികൃതർ അറിയിച്ചിരുന്നു.
തകര്‍ന്നു വീണത് ഇന്ത്യന്‍ ചാർട്ടർ വിമാനമാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും വാര്‍ത്ത തെറ്റാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി. ഇത് ഇന്ത്യന്‍ യാത്രാ വിമാനമാണെന്ന അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാധ്യമത്തിന്റെ റിപ്പോര്‍ട്ട് നിരസിച്ചാണ് ഇന്ത്യ രംഗത്തെത്തിയത്. മൊറോക്കയിലെ ചെറുവിമാനമാണ് തകർന്നതെന്നാണ് നിലവില്‍ സ്ഥിരീകരിച്ച വിവരം. ഇന്ത്യയിൽ നിന്ന് ഉസ്ബെക്കിസ്ഥാൻ വഴി മോസ്കോയിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത് എന്ന് പറയപ്പെടുന്നു.
ഇന്ത്യക്കാര്‍ വിമാനത്തില്‍ ഉള്ളതായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അപകടത്തിലേക്കു നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Moroccan passenger plane crashed in the mountains of Afghanistan