സിഖ് ഫോർ ജസ്റ്റിസ് എന്ന ഖലിസ്ഥാൻ അനുകൂല സംഘടനയുടെ നേതാവ് ഗുർപട്വന്ത് സിങ് പന്നൂനെ അമേരിക്കയിൽ വച്ച് വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ഗൂഡാലോചന നടത്തി എന്ന അമേരിക്കയുടെ ആരോപണത്തിൽ കൂടുതൽ അന്വേഷണം നടത്താനായി ഇന്ത്യൻ സംഘം അമേരിക്കയിലേക്ക് പോകുന്നു. അമേരിക്കൻ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച ഇന്ത്യൻ അന്വേഷണ സമിതി ചൊവ്വാഴ്ച ഇവിടെ സന്ദർശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു
“അന്വേഷണ സമിതി, തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ ഉൾപ്പെടെ, കേസ് ചർച്ച ചെയ്യുന്നതിനും യുഎസ് അധികാരികളിൽ നിന്ന് ഒരു അപ്‌ഡേറ്റ് സ്വീകരിക്കുന്നതിനുമായി അവരുടെ നിലവിലുള്ള അന്വേഷണങ്ങളുടെ ഭാഗമായി ഒക്ടോബർ 15 ന് വാഷിംഗ്ടൺ ഡിസിയിലേക്ക് പോകും”. ഔദ്യോഗിക മാധ്യമക്കുറിപ്പ് പറഞ്ഞു.
“അന്വേഷണ സമിതി, തങ്ങൾക്ക് ലഭിച്ച വിവരങ്ങൾ ഉൾപ്പെടെ, കേസ് ചർച്ച ചെയ്യുന്നതിനും യുഎസ് അധികാരികളിൽ നിന്ന് കൂടുതൽ പുതിയ വിവരങ്ങൾ സ്വീകരിക്കുന്നതിനുമായി അവരുടെ നിലവിലുള്ള അന്വേഷണങ്ങളുടെ ഭാഗമായി ഒക്ടോബർ 15 ന് വാഷിംഗ്ടൺ ഡിസിയിലേക്ക് പോകും”. ഔദ്യോഗിക മാധ്യമക്കുറിപ്പ് പറഞ്ഞു.
ന്യൂയോർക്കിൽ വച്ച് പന്നൂനെ വധിക്കാൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യൻ സർക്കാർ ജീവനക്കാരനേയും അയാൾ ഇതിൻ്റെ ഭാഗമായി ചേർത്ത ഏജൻ്റും ഇപ്പോൾ യുഎസിലെ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരനുമായ നിഖിൽ ഗുപ്ത എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനാണ് ഇന്ത്യൻ സംഘത്തിന്റെ യാത്ര.
അതിനിടെ, ഇന്ത്യയെ തകർക്കുമെന്ന് വീണ്ടും ഭീഷണി മുഴക്കി സിഖ് വിഘടനവാദി നേതാവ് ഗുർപട്വന്ത് സിങ് പന്നൂൻ പുതിയ വിഡിയോ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇന്ത്യയുടെ തീവ്രവാദ പട്ടികയിലുള്ള പന്നൂൻ സിഖ് ഫോർ ജസ്റ്റിസ്( SFJ) എന്ന നിരോധിത സംഘടനയുടെ നേതാവാണ്.
India sends investigation team to Washington over foiled plot to kill Gurpatwant Pannun