കാനഡ അക്രമത്തെ ആഘോഷിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്നെന്ന് ഇന്ത്യ

ന്യൂഡൽഹി: ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കാനഡ സർക്കാർ അക്രമത്തെ ആഘോഷിക്കാനും മഹത്വവൽക്കരിക്കാനും അനുവദിച്ചെന്ന വിമർശനവുമായി ഇന്ത്യ. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ തീവ്ര ഘടകങ്ങളുടെ ഭീഷണി അനുവദിക്കരുതെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം കാനഡയിലെ മാൾട്ടണിൽ നടന്ന നഗർ കീർത്തന പരേഡിലെ ഫ്ലോട്ടിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു: “കാനഡയിലെ തീവ്രവാദ ഘടകങ്ങൾ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഉപയോഗിക്കുന്ന അക്രമാസക്തമായ ചിത്രങ്ങളെക്കുറിച്ച് ഞങ്ങൾ ശക്തമായ ആശങ്കകൾ ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്.”

“കഴിഞ്ഞ വർഷം, നമ്മുടെ മുൻ പ്രധാനമന്ത്രിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഒരു ഫ്ലോട്ട് ഒരു ഘോഷയാത്രയിൽ ഉപയോഗിച്ചിരുന്നു. കാനഡയിലുടനീളം ഇന്ത്യൻ നയതന്ത്രജ്ഞരുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്, അവർക്കെതിരെ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു, ”ജയ്സ്വാൾ പറഞ്ഞു.

“അക്രമത്തെ ആഘോഷിക്കുന്നതും മഹത്വവൽക്കരിക്കുന്നതും ഒരു പരിഷ്കൃത സമൂഹത്തിൻ്റെയും ഭാഗമാകരുത്. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ തീവ്ര ഘടകങ്ങളുടെ ഭീഷണി അനുവദിക്കരുത്.”

More Stories from this section

family-dental
witywide