ബാര്‍ബഡോസ്: ഒരു മാസത്തിലേറെ നീണ്ട ടി 20 ലോകകപ്പ് ആവേശത്തിന് ഇന്ന് കലാശക്കൊട്ട്. കലാശ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഉയരുന്ന ചോദ്യം ആരാകും ജേതാക്കൾ എന്നത് തന്നെയാണ്. കിരീടം തേടി ഇന്ത്യയും ദക്ഷിണാഫ്രിക്കയെ നേർക്കുനേർ പോരാടിക്കുമ്പോൾ ഫൈനലിലെ ആവേശം എല്ലാ സീമകളും കടക്കുമെന്ന് ഉറപ്പാണ്. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് കിരീടപ്പോരാട്ടം.
ഇരു ടീമുകളും അപരാജിതരായാണ് കിരീടപ്പോരിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക കളിച്ച എട്ട് മത്സരങ്ങളും ജയിച്ചപ്പോള്‍ ഇന്ത്യ കളിച്ച ഏഴ് മത്സരങ്ങളും ജയിച്ചു. കാനഡക്കെതിരായ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. സൂപ്പര്‍ 8 ല്‍ ഓസ്‌ട്രേലിയക്കെതിരെയും സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ശിവം ദുബെക്ക് പകരം മധ്യനിരയില്‍ സഞ്ജു സാംസണ് അവസരം നല്‍കുമോ എന്നറിയാൻ ഏവരും കാത്തിരിക്കുകയാണ്.
മിന്നും ഫോമിലുളള കുല്‍ദീപ് യാദവും ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും നയിക്കുന്ന ബൗളിംഗ് നിരയെ ദക്ഷിണാഫ്രിക്ക എങ്ങനെ നേരിടും എന്നത് മത്സരത്തിൽ നിർണായകമാണ്.