ഇന്ത്യയുടെ സ്വന്തം PINAKA റോക്കറ്റ് സിസ്റ്റം വിജയത്തിലേക്ക്, യുഎസിൻ്റെ HIMARS നു സമം, ഫ്രാൻസും അർമേനിയയും പിനാക വാങ്ങാൻ എത്തി

ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ ഗൈഡഡ് പിനാക ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരം. ആയുധസംവിധാനത്തിന്റെ പരിധി, കൃത്യത, സ്ഥിരത തുടങ്ങിയവ പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു പരീക്ഷണം. അമേരിക്കയുടെ ഹിമാർസ്(HIMARS) സംവിധാനത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന സംവിധാനമാണ് ഇന്ത്യയുടെ പിനാക. ഭഗവാൻ ശിവൻ്റെ അസ്ത്രത്തിന്റെ പേരാണ് പിനാക.

പ്രതിരോധഗവേഷണ വികസന സ്ഥാപനമായ DRDO ആണ് പരീക്ഷണം നടത്തിയത്. മൂന്ന് ഘട്ടങ്ങളായി, വിവിധ ഫീൽഡ് ഫയറിങ് റേഞ്ചുകളിരുന്നു പരീക്ഷണം. രണ്ട് ഇന്‍-സര്‍വീസ് പിനാക ലോഞ്ചറുകളില്‍ ഓരോന്നില്‍നിന്നും 12 റോക്കറ്റുകളുടെ പരീക്ഷണമാണ് DRDO വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കിയത്.

പരീക്ഷണ വിജയത്തിൽ ഡി.ആർ.ഡി.ഒ.യെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു. സംഘർഷബാധിത പ്രദേശമായ അർമേനിയയിൽ നിന്നാണ് പിനാകയ്ക്ക്‌ ആദ്യ ഓർഡർ ലഭിച്ചത്. ഇപ്പോൾ, ഫ്രാൻസും തങ്ങളുടെ സൈനികശക്തി വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി നൂതന റോക്കറ്റ് സംവിധാനത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഫ്രാൻസുമായി ചർച്ചകൾ പുരോ​ഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്ത ആഴ്ചകളിൽ പിനാക പരീക്ഷിക്കാൻ ഫ്രാൻസ് തീരുമാനിച്ചതായും സൂചനകളുണ്ട്.

റഷ്യന്‍ ഗ്രാഡ് ബിഎം-21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് ഇന്ത്യൻ സേനയിൽ പിനാക സംവിധാനം വിന്യസിച്ചത്. 1999-ലെ കാർ​ഗിൽ യുദ്ധകാലത്തായിരുന്നു ആദ്യവിന്യാസം.

India Tests Latest Pinaka Rocket System successfully

More Stories from this section

family-dental
witywide