നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ യു.എസില്‍ നിന്ന് 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: യു.എസില്‍നിന്ന് 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുമുള്ള പ്രധാന കരാറുകള്‍ക്ക് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കി. നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകള്‍ വാങ്ങുന്നത്.

രണ്ട് ആണവ അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനും യു.എസില്‍നിന്ന് 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുമുള്ള പ്രധാന കരാറുകള്‍ക്കാണ് സുരക്ഷാ കാബിനറ്റ് കമ്മറ്റിയുടെ അനുമതി. ഇതിനായി ഇന്ത്യയും യു.എസും കരാര്‍ ഒപ്പുവെക്കും. ഡ്രോണുകളുടെ വിതരണം കരാര്‍ ഒപ്പുവെച്ച് നാലുവര്‍ഷത്തിനുശേഷമായിരിക്കും നടക്കുക. അമേരിക്കന്‍ ജനറല്‍ അറ്റോമിക്‌സില്‍നിന്നാണ് 31 ഡ്രോണ്‍ വാങ്ങുക. ഇതില്‍ നാവികസേനയ്ക്ക് 15 എണ്ണം ലഭിക്കും.