ഇന്ത്യ-യുഎസ് ജെറ്റ് എഞ്ചിന്‍ കരാര്‍ വിപ്ലവകരം:യുഎസ് പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടണ്‍: ഇന്ത്യ-യുഎസ് ജെറ്റ് എഞ്ചിന്‍ കരാറിനെ പുകഴ്ത്തി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ഇന്ത്യന്‍ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങള്‍ സംയുക്തമായി നിര്‍മ്മിക്കാനുള്ള ഇന്ത്യ-യുഎസ് കരാര്‍ കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് പ്രഖ്യാപിച്ചത്.

ഐഎഎഫിന് യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സുമാ യാണ് ജനറല്‍ ഇലക്ട്രിക് ധാരണാപത്രം ഒപ്പുവച്ചത്‌.

”ഞങ്ങള്‍ അടുത്തിടെ ഇന്ത്യയില്‍ ഒരു ജെറ്റ് ആയുധം, ഒരു ജെറ്റ് എഞ്ചിന്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയിട്ടുണ്ട്. അതൊരു വിപ്ലവമാണ്. അത് അവര്‍ക്ക് വലിയ കഴിവ് നല്‍കും. ഞങ്ങള്‍ ഇന്ത്യയുമായി സഹകരിച്ച് ഒരു കവചിത വാഹനം നിര്‍മ്മിക്കുന്നു”,- അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇന്ത്യയുമായി അമേരിക്കയ്ക്ക് മികച്ച ബന്ധമുണ്ടെന്നും ഓസ്റ്റിന്‍ പറഞ്ഞു.