ഇന്ത്യയുടെ ഗില്ലാട്ടത്തിന് ഇംഗ്ലണ്ടിന് മറുപടിയുണ്ടോ? നാലാം ദിനം എന്ത് സംഭവിക്കും, കരുതലോടെ ഇംഗ്ലണ്ട്, തകർക്കാൻ ഇന്ത്യ

വിശാഖപട്ടണം: വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് 9 വിക്കറ്റ് ശേഷിക്കേ ജയിക്കാൻ 332 റൺസ് എന്ന നിലയിലാണ്. അവസാന ദിവസങ്ങളിൽ സ്പിന്നർമാരെ ആവോളം സഹായിക്കുമെന്ന പ്രതീക്ഷിക്കുന്ന പിച്ചിൽ നാലാം ദിനം തന്നെ അനായാസം ഇംഗ്ലണ്ടിനെ തകർത്ത് പരമ്പരയിൽ ഒപ്പമെത്താമെന്നാണ് ഇന്ത്യൻ പ്രതീക്ഷ. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. സാക് ക്രൗളി (29), റെഹാൻ അഹമ്മദ് (9) എന്നിവരാണ് ക്രീസിൽ. 27 പന്തിൽ 28 റൺസെടുത്ത ബെൻ ഡക്കറ്റിന്‍റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

അതേസമയം നേരത്തെ രണ്ടാം ഇന്നിങ്സിൽ യുവതാരം ശുഭ്മന്‍ ഗില്ലിന്‍റെ തകർപ്പൻ സെഞ്ചറിയാണ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്. ടീം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 255 റൺസിനാണ് അവസാനിച്ചത്. 147 പന്തിൽ 104 റൺസ് നേടിയാണ് ഗിൽ പുറത്താത്. ടെസ്റ്റ് ക്രിക്കറ്റിൽ മൂന്നാം സെഞ്ചുറിയാണ് ഗിൽ ഇന്ന് അടിച്ചെടുത്തത്. അക്ഷർ പട്ടേൽ (84 പന്തിൽ 45), ആർ അശ്വിൻ (61 പന്തിൽ 29), ശ്രേയസ് അയ്യർ (52 പന്തിൽ 29) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്കോറർമാർ. ടോം ഹേർട്ട്ലി 4 ഉം റെഹ്മാൻ അഹമ്മദ് 3 ഉം ആൻഡേഴ്സൺ 2 ഉം വിക്കറ്റ് നേടി. ആദ്യ ഇന്നിംഗിസിലെ 143 റൺസ് ലീഡിന്‍റെ ബലത്തിൽ ഇംഗ്ലണ്ടിന് മുന്നിൽ 399 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്.

India vs England Test Cricket

More Stories from this section

family-dental
witywide