റാഞ്ചിയിൽ ഇന്ത്യക്ക് പരമ്പര റാഞ്ചാം, ഇംഗ്ലണ്ടിന്‍റെ ബേസ്ബാളിനെ കറക്കിവീഴ്ത്തി; ജയം 152 റൺസ് അകലെ മാത്രം

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയതീരത്ത്. മൂന്നാം ദിനം കളിയവസാനിപ്പിക്കുമ്പോൾ വിജയത്തിന് കേവലം 152 റൺസ് അകലെ മാത്രമാണ് ഹിറ്റ്മാനും സംഘവും. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ 10 വിക്കറ്റ് കയ്യിലിരിക്കുന്ന ഇന്ത്യക്ക് അനായാസ വിജയം സ്വന്തമാകും. അങ്ങനെയെങ്കിൽ ബേസ്ബാൾ വീര്യവുമായി ഇന്ത്യയെ പോർവിളിച്ചിറങ്ങിയ ഇംഗ്ലിഷ് പടയ്ക്ക് അഞ്ച് മത്സര പരമ്പരയും നഷ്ടമാകും.

റാഞ്ചിയില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റില്‍ 192 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം ഇന്ത്യ 8 ഓവറില്‍ 40 – 0 എന്ന സ്കോറില്‍ സുരക്ഷിതമായാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്. മികച്ച തുടക്കവുമായി രോഹിത് ശര്‍മ്മയും (27 പന്തില്‍ 24), യശസ്വി ജയ്സ്വാളും (21 പന്തില്‍ 16) ആണ് ക്രീസില്‍. രണ്ട് ദിവസം അവശേഷിക്കേ 10 വിക്കറ്റും കയ്യിലിരിക്കുന്ന ടീം ഇന്ത്യക്ക് നാലാം ക്രിക്കറ്റ് ടെസ്റ്റ് ജയിക്കാന്‍ 152 റണ്‍സ് കൂടി മതി. റാഞ്ചിയില്‍ ജയിച്ചാല്‍ ധരംശാലയിലെ അഞ്ചാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് 3-1 ന് പരമ്പര സ്വന്തമാകും.

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് ടീമുകളുടെയും ആദ്യ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന്‍റെ ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ മികച്ച സ്കോർ നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കാമെന്നായിരുന്നു കരുതിയത്. എന്നാൽ ഇന്ത്യൻ സ്പിന്നർമാർ താളം കണ്ടെത്തിയതോടെ ഇംഗ്ലണ്ട് 145 റണ്‍സിന് ഓള്‍ഔട്ടാക്കി. 60 റണ്‍സെടുത്ത സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ബെന്‍ ഡക്കെറ്റ് (15), ഓലീ പോപ് (0), ജോ റൂട്ട് (11), ജോണി ബെയ്‌ര്‍സ്റ്റോ (30), ബെന്‍ സ്റ്റോക്‌സ് (4), ടോം ഹാര്‍ട്‌ലി (7), ഓലീ റോബിന്‍സണ്‍ (0), ബെന്‍ ഫോക്‌സ് (17), ജിമ്മി ആന്‍ഡേഴ്‌സണ്‍ (0), ഷൊയ്‌ബ് ബഷീര്‍ (പുറത്താകാതെ 1) എന്നിങ്ങനെയാണ് മറ്റ് ഇംഗ്ലീഷ് താരങ്ങളുടെ സ്കോര്‍. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റ് വീഴ്ത്തി.

India vs England Test Highlights India 40/0 at stumps on Day 3, need 152 more to win vs England

More Stories from this section

family-dental
witywide