അതീവ ജാഗ്രത പാലിക്കണം, കെനിയയിലെ ഇന്ത്യന്‍ പൗരന്മാരോട് ഇന്ത്യയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യ.

കെനിയയിലെ പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും ഇന്ത്യ നിര്‍ദ്ദേശിച്ചു. മാത്രമല്ല, സാഹചര്യങ്ങള്‍ മാറുന്നതുവരെ പ്രതിഷേധങ്ങളും അക്രമങ്ങളും ബാധിച്ച പ്രദേശങ്ങളിലേക്ക് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കെനിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട നികുതി വര്‍ധനയ്ക്കെതിരെ കെനിയയില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്.

More Stories from this section

family-dental
witywide