ഇന്ത്യയിൽ ഭീകരവാദത്തിന് ശ്രമിച്ച് അതിർത്തി കടക്കുന്നവരെ പാകിസ്ഥാനിൽ ചെന്ന് വധിക്കുമെന്ന് പ്രതിരോധമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ച് അതിർത്തി കടന്ന് രക്ഷപ്പെടുന്നവരെ വധിക്കാൻ വേണമെങ്കിൽ ഇന്ത്യ പാകിസ്ഥാനിലേക്ക് പ്രവേശിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സിഎൻഎൻ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് പ്രതിരോധമന്ത്രിയുടെ പരാമർശം.

വിദേശ മണ്ണിൽ വസിക്കുന്ന ഭീകരരെ ഉന്മൂലനം ചെയ്യുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായി 2020 മുതൽ പാക്കിസ്ഥാനിൽ 20 പേരെ ഇന്ത്യൻ സർക്കാർ കൊലപ്പെടുത്തിയെന്നാരോപിച്ച് ബ്രിട്ടനിലെ ഗാർഡിയൻ പത്രം റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പരാമർശം.

റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ റോയിട്ടേഴ്‌സിൻ്റെ അഭ്യർത്ഥനയോട് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിക്കാൻ വിസമ്മതിച്ചു. തീവ്രവാദികൾ പാകിസ്ഥാനിലേക്ക് ഒളിച്ചോടിയാൽ അവരെ കൊല്ലാൻ ഞങ്ങൾ പാകിസ്ഥാനിലേക്ക് കടക്കുമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

അയൽരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്താനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ ആരെങ്കിലും ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ഇന്ത്യയിൽ വന്ന് തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയും ചെയ്താൽ അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, തങ്ങളുടെ മണ്ണിൽ രണ്ട് പൗരന്മാരെ ഇന്ത്യൻ ഏജന്റുമാർ കൊലപ്പെടുത്തിയതിന്വിശ്വസനീയമായ തെളിവുകൾ കൈവശമുണ്ടെന്ന് പാകിസ്ഥാൻ പറഞ്ഞിരുന്നു.

കാനഡയും യുഎസും ആ രാജ്യങ്ങളിലെ ഖാലിസ്ഥാൻ ഭീകരരെ ഇന്ത്യ കൊല്ലുകയോ കൊല്ലാൻ ശ്രമിക്കുകയോ ചെയ്തതായി ആരോപിച്ച് മാസങ്ങൾക്ക് ശേഷമാണ് ഗാർഡിയനിൽ റിപ്പോർട്ട് വന്നത്.

India Will Enter Pak To Kill Terrorists Who Flee, Says Rajnath singh

Also Read

More Stories from this section

family-dental
witywide