ഇന്ത്യ-യുഎസ് ബന്ധത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുന്നു: ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു

വാഷിങ്ടൺ: ഇന്ത്യ-യുഎസ് ബന്ധത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ കാണുന്ന ഉഭയകക്ഷി ബന്ധം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അതിന് അതിവിദൂരവും വ്യാപകവുമായ തലങ്ങളുണ്ടെന്നും ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു. റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യൻ – അമേരിക്കക്കാരുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സന്ധു.

“ഇന്ന് ഇന്ത്യയിലും യുഎസ്-ഇന്ത്യ ബന്ധങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുന്നു. അതിനാൽ നിങ്ങളുടെ കുട്ടികളും കുടുംബങ്ങളും ഇന്ത്യയെക്കുറിച്ച് ബോധവാന്മാരാകേണ്ടത് പ്രധാനമാണ്. പുതിയ തലമുറയോട് ഇന്ത്യയുമായി ബന്ധം പുലർത്താൻ ആവശ്യപ്പെടണം. അത് വൈകാരികവും സാംസ്കാരികവുമായ കാരണങ്ങളാൽ മാത്രമല്ല, സാമ്പത്തികവും വാണിജ്യപരവുമായ കാരണങ്ങൾ കൂടിയുണ്ട്. അന്താരാഷ്ട്ര മൂലധനവും ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യയിലേക്ക് മാറുമ്പോൾ, എല്ലാ ഇന്ത്യൻ യുവാക്കൾക്കും മികച്ച ജോലി അവസരങ്ങളിൽ ഭൂരിഭാഗവും ലഭിക്കും”. – സന്ധു പറഞ്ഞു. 35 വർഷത്തിലേറെയായ lതുടരുന്ന വിദേശ സേവനത്തിൽ നിന്ന് ഈ മാസം അവസാനത്തോടെ വിരമിക്കുകയാണ് സന്ധു.

വെർജീനിയയിലെ മക്ലീനിൽ നടന്ന പരിപാടി നാഷണൽ കൗൺസിൽ ഓഫ് ഏഷ്യൻ ഇന്ത്യൻ അസോസിയേഷനാണ് സംഘടിപ്പിച്ചത്. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ വഹിച്ച പങ്കിന് സ്ഥാനമൊഴിയുന്ന അംബാസഡറെ സമുദായ നേതാക്കൾ ആദരിച്ചു. ഇന്ത്യൻ അമേരിക്കൻ ബിസിനസ് ഇംപാക്ട് ഗ്രൂപ്പ് സംഘടിപ്പിച്ച മറ്റൊരു യാത്രയയപ്പ് സൽക്കാരത്തിലും സന്ധു പങ്കെടുത്തു.

Indian Ambassador Taranjit Singh Sandhu speaks on India US Relation

More Stories from this section

family-dental
witywide